Skip to main content

എറണാകുളം അറിയിപ്പുകള്‍

ടെന്‍ഡര്‍  ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2019-20 വര്‍ഷം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2260128.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം; അനര്‍ഹതെ കണ്ടെത്തുന്നതിനായി
പരിശോധന കര്‍ശനമാക്കി

കൊച്ചി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുളള റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ  ഭാഗമായി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹതെ കണ്ടെത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തു. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.  ഇതിന്റെ ഭാഗമായി വസ്തുതകള്‍ മറച്ചുവച്ച് ബോധപൂര്‍വ്വം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൂടാതെ അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവിലയും ഇവരില്‍ നിന്നും അവശ്യസാധന നിയമ പ്രകാരം ഈടാക്കും.

ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റ്

കൊച്ചി: ജില്ലയിലെ ഹോംഗാര്‍ഡുകളുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലെ ഒഴിവ് നികത്തുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് ഈ മാസം 25, 26 തീയതികളില്‍ രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്#ുതന്നു. അപേക്ഷ സമര്‍പ്പിച്ചവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വൈറ്റില മേഖല ഓഫീസ് പരിധിയില്‍ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും, ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 29-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. 

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എല്‍.എസ് ആമ്പുലന്‍സിലേക്ക് രണ്ടു വര്‍ഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി/ജിഎന്‍എം യോഗ്യതയും എസിഎല്‍എസ്/ബിഎല്‍എസ്/എഎച്ച്എ സര്‍ട്ടിഫിക്കേഷനുളള മെയില്‍ സ്റ്റാഫ് നഴ്‌സിനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 24-ന് രാവിലെ 10-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

'ഞാറ്റുവേല ചന്ത' ഉദ്ഘാടനം ഇന്ന്

കൊച്ചി:പരമ്പരാഗത കൃഷിയില്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും, കാലാവസ്ഥയും കൃഷിയുമായുള്ള അഭേദ്യബന്ധവും പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ 'ഞാറ്റുവേല ചന്ത' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ വര്‍ഷത്തെ ഞാറ്റുവേല ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 22) രാവിലെ 10.30 ന് ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കുകയാണ്. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:മരട് ഗവ: ഐ.ടി.യില്‍ എന്‍സിവിറ്റി അഫിലിയേഷനുളള ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെയോ അക്ഷയകേന്ദ്രം മുഖേനയോ 100 രൂപ ഫീസോടുകൂടി ഓണ്‍ലൈന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

ടെന്‍ഡര്‍  ക്ഷണിച്ചു

കൊച്ചി: കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2019-20 വര്‍ഷം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2260128.

ജി.എസ്.ടി റിട്ടേണ്‍ പരിശീലന ക്ലാസ് 25-ന്

കൊച്ചി: ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിംഗിനെ സംബന്ധിച്ച പരിശീലന ക്ലാസ് ജൂണ്‍ 25-ന് ഉച്ചയ്ക്ക് രണ്ടിന് ചരക്ക് സേവന നികുതി  വകുപ്പിന്റെ തേവരയിലുളള ജില്ലാ കാര്യാലയത്തില്‍ നടത്തുന്നു.  വ്യാപാരികളും പ്രാക്ടീഷണര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംശയ നിവാരണം വരുത്തണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

 

കെ.ജി.റ്റി.ഇ ബൈന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി-ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന സംസ്ഥാന ഗവ: അംഗീകാരമുളള ഒരു  വര്‍ഷ കെ.ജി.റ്റി.ഇ പോസ്റ്റ് - പ്രസ് ഓപ്പറേഷന്‍ (ബൈന്റിംഗ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.
അപേക്ഷാഫാറം, പ്രോസ്‌പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 125 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ:എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര.പി.ഒ, ആലുവ 683108 വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2605322, 2605323.

ഒ.ബി.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇ-ഗ്രാന്റ്‌സ് മുഖേന

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുളള അവസാന തീയതി ജൂണ്‍ 25 വരെയും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കുളള അവസാന തീയതി ജൂലൈ 30 വരെയും ദീര്‍ഘിപ്പിച്ചു.

വാഹന ലേലം

കൊച്ചി: കോതമംഗലം താലൂക്ക്  സപ്ലൈ ഓഫീസിലെ ഔദ്യോഗിക വാഹനമായ കെ.എല്‍.01 ഇ 8670 നമ്പര്‍ മഹീന്ദ്ര ജീപ്പ് നിലവിലുളള അവസ്ഥയില്‍ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ 11-ന് രാവിലെ 11-ന് ക്വട്ടേഷന്‍/ലേല വ്യവസ്ഥയില്‍ വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2422251, 2423359.

പട്ടികജാതിവിഭാഗത്തില്‍പ്പെട്ട പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് 
ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം

കൊച്ചി: 2018-19 അദ്ധ്യയന വര്‍ഷം ജില്ലയിലെ വിവിധ അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്ന്, നാല്, അഞ്ച് വര്‍ഷങ്ങളില്‍ പി.എച്ച്.ഡി ചെയ്യുന്നവരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായത്തിനായി സ്ഥാപനം മുഖേന അപേക്ഷ ക്ഷണിച്ചു. ധനസഹായ തുക പരമാവധി 25,000 രൂപ. പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ളവരും ഇതിനു മുമ്പ് വകുപ്പ് മുഖേനയോ സര്‍ക്കാരിന്റെ മറ്റ് ഏതെങ്കിലും പദ്ധതികള്‍ പ്രകാരമോ ലാപ്‌ടോപ് ലഭിക്കുകയോ, ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം ലഭിക്കുകയോ ചെയ്യാത്ത
വരായിരിക്കണം അപേക്ഷകര്‍. ഐ. റ്റി. മിഷന്‍ മുഖേന തയ്യാറാക്കിയ നിശ്ചിത സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ് വാങ്ങേണ്ടതാണ്. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവി മുഖേന അപേക്ഷ സമര്‍പ്പിക്കണം. കോഴ്‌സ് കാലാവധി ദീര്‍ഘിപ്പിച്ച് വാങ്ങിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

date