Skip to main content

പ്രവർത്തന മികവിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

പ്രവർത്തന മികവിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

ആലങ്ങാട്: മൂന്നാം വർഷവും പദ്ധതി നിർവ്വഹണത്തിൽ എല്ലാ മേഖലയിലും പരിവർത്തനവും പുരോഗതിയും നേടി  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. പദ്ധതി തുകയ്ക്ക് പുറമെ എംപി, എംഎൽഎ, നബാർഡ് ഫണ്ടുകൾ ഉപയോഗിച്ചുമാണ് വികസനപ്രവർത്തനങ്ങൾ ബ്ലോക്കിൽ നടപ്പിലാക്കിയത്.

നവകേരള മിഷന്റെ നാലുഭാഗങ്ങളായ ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നിവയെ മുൻനിർത്തിയാണ്  വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നത്. കൃഷി, മൃഗസംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക  പദ്ധതികൾ, വനിതകൾ  എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കിയത്. കഴിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന വിവിധ പദ്ധതികളാണ് ബ്ലോക്കിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി   പൊക്കാളി,  നെൽകൃഷി എന്നിവയ്ക്ക് കൂലി ചെലവിനത്തിൽ സബ്സിഡി നൽകി. പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ആഗ്ര സർവീസ് സെൻറർ ബ്ലോക്ക്പഞ്ചായത്ത് സമുച്ചയത്തിൽ സ്ഥാപിക്കുകയും ചെയ്തു. തരിശായിക്കിടന്ന ഭൂമികൾ കൃഷിക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ എടുക്കുന്നതിന് ആവശ്യമായ പദ്ധതികൾ രൂപീകരിച്ചു. ക്ഷീര വികസന രംഗത്ത് മുന്നേറ്റത്തിനായി പാലിനു സബ്സിഡി എന്ന പ്രോജക്ട് പദ്ധതി ഉൾപ്പെടുത്തുകയും പ്രളയത്തെ തുടർന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.  

ആരോഗ്യസംരക്ഷണത്തിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ  ബ്ലോക്ക് തലത്തിൽ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്കിന് കീഴിൽ വരുന്ന കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലായി മികച്ച ആരോഗ്യ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കൂടാതെ വരാപ്പുഴ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഓഫ് ഗ്രിഡ് സോളാർ പവർ പ്ലാൻറ് സ്ഥാപിക്കുകയും കാൻസർ നിർണയ ക്യാമ്പുകൾ ജീവിതശൈലി രോഗ നിർണയക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു. ഒപ്പം മഴക്കാലരോഗങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ പകർച്ചവ്യാധികളുടെ നിയന്ത്രണം എന്നീവ യുടെ പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിൽ നടത്തി. 

ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. അതിനാൽ തന്നെ വനിതകൾക്ക് പ്രാധാന്യം നൽകുന്ന ഏറെ പദ്ധതികൾ ബ്ലോക്കിൽ നടപ്പിലാക്കിയിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ വനിതാ സംരംഭക കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. കരുമാലൂർ ഗ്രാമ പഞ്ചായത്തിൽ വനിതകൾക്കായി ആയി തൈയ്യൽ യൂണിറ്റും  കൗമാരക്കാരായ പെൺകുട്ടികൾക്ക് യോഗ പരിശീലനവും നടപ്പിലാക്കിവരുന്നു. 

ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്തും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കൃഷി, മത്സ്യബന്ധനം, വ്യവസായ ശാലകളിലെ  അവസരങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി വ്യത്യസ്ത മാർഗങ്ങൾ കൂടിയാണ്  ദാരിദ്ര നിർമാർജന വിഭാഗത്തിൽപ്പെട്ട ആളുകൾ ജീവിതോപാധികൾ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നീ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ആധുനിക സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കർമ്മപരിപാടികൾ ബ്ലോക്ക് തലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. 

ചെറുകിട വ്യവസായം, പൊതുമരാമത്ത്, കുടിവെള്ളം, ശുചിത്വം, ദാരിദ്ര്യ ലഘൂകരണം, സാമൂഹികക്ഷേമം, പട്ടികജാതി-പട്ടികവർഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം,  ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ, കേരളോത്സവം പോലുള്ള പരിപാടികൾ, വിദ്യാഭ്യാസ മേഖലയിലെ ഉണർവ്, മാലിന്യ പരിപാലനം, സാമൂഹികക്ഷേമം ലൈഫ് പരിപാടികൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  എന്നിങ്ങനെ വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും നടപ്പിലാക്കിവരുന്നതും.

date