Skip to main content

നവീകരിച്ച അക്വാട്ടിക് കോംപ്ലക്‌സ്, സ്പ്ലാഷ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 30 ന്

തൃശൂരിൽ നവീകരിച്ച നീന്തൽക്കുള സമുച്ചയത്തിന്റെ സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂൺ 30 രാവിലെ ഒൻപതിന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നവീകരിച്ച ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എംപി, അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ, തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടർ ടി വി അനുപമ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, വാർഡ് കൗൺസിലർ സമ്പൂർണ്ണ, കേരള അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി സതികുമാരി എന്നിവർ ആശംസ നേരും. കായിക യുവജനകാര്യാലയം അഡീഷണൽ ഡയറക്ടർ ബി അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ സഞ്ജയകുമാർ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ബിന്നി ഇമ്മിട്ടി നന്ദിയും പറയും.
 

date