Skip to main content

കരസേനാ റിക്രൂട്ട്‌മെന്റ് റാലി: യോഗം ചേർന്നു

ജില്ലയിൽ ആഗസ്റ്റ് 28 മുതൽ സ്‌പെതംബർ 8 വരെ പത്ത് ദിവസങ്ങളിലായി നടത്തുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി ജില്ലാ കളക്ടറുടെ ചേമ്പറിൽ പ്രാരംഭഘട്ട യോഗം ചേർന്നു. ഏഴ് വർഷങ്ങൾക്കു ശേഷം ജില്ലയിൽ നടത്തുന്ന റാലി മണ്ണുത്തി വെറ്റിനറി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടത്തും. ഏകദേശം മുപ്പതിനായിരത്തോളം പരീക്ഷാർത്ഥികൾ പങ്കെടുക്കുന്ന റാലിയിൽ ആവശ്യമായ താമസം, ഗതാഗതം, ടോയ്‌ലറ്റ് മുതലായ പ്രാഥമിക സൗകര്യങ്ങളും ബാരിക്കേടുകൾ, വൈദ്യുതി, ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളള മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് കളക്ടർ എസ്.ഷാനവാസ് അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകി. കൂടാതെ റാലിയുമായി ബന്ധപ്പെട്ട് നടത്തേണ്ട സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഫിസിക്കൽ ആൻഡ് മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് മുതലായവക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 18. കേണൽ റിക്രൂട്ടിംഗ് ഓഫീസർ എസ് നവനി, മേജർ മായന്ത് തോമർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അനൂപ്, ആർടിഒ പ്രോംകുമാർ, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എ. രജനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date