Skip to main content

സേവന സന്നദ്ധത അറിയിച്ച് ഐഎജി (ഇന്റർ ഏജൻസി ഗ്രൂപ്പ്) കമ്മിറ്റി യോഗം

പ്രളയാനന്തര രക്ഷാപ്രവർത്തനത്തിൽ സജീവമായ ജില്ലയിലെ സന്നദ്ധ സേവന സംഘടനകൾ തുടർന്നും സേവന തത്പ്പരത അറിയിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ 50 ഓളം സംഘടനകൾ പങ്കെടുത്തു. പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ഓരോ സംഘടനാ പ്രതിനിധികളും വിശദീകരണം നടത്തി. ഇനിയും ജില്ലയിൽ തങ്ങളുടെ സേവനം ആവശ്യമുണ്ടെങ്കിൽ ഏതു സമയത്തും ഉപയോഗിക്കാമെന്നും സന്നദ്ധ സംഘടനകൾ യോഗത്തിൽ അറിയിച്ചു. ഡിസാസ്റ്റർ മാനേജ്‌മെൻറ് ഡെപ്യൂട്ടി കളക്ടർ ഡോ. സി റെജിൽ പങ്കെടുത്തു.

date