Skip to main content

പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക  ഈ മാസം 24 ന് മുമ്പ് കൈപ്പറ്റണം

പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക 
ഈ മാസം 24 ന് മുമ്പ് കൈപ്പറ്റണം

കൊച്ചി: എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്ലസ് വണ്‍- പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ച പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക ഇനിയും കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ഈ മാസം 24 നുള്ളില്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൈപ്പറ്റാതിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുക സര്‍ക്കാരിലേയ്ക്ക് തിരിച്ചടക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അസല്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാതാപിതാക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റാവുന്നതാണ്.

ലോട്ടറി ക്ഷേമനിധി; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ലോട്ടറി ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങളില്‍ നിന്നും സൗജന്യ മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകള്‍ക്ക് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ആഗസ്റ്റ് 31 വരെ എറണാകുളം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും.

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക്
 നൈപുണ്യ വികസന ക്ലാസ്

കൊച്ചി: സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെക്കിംഗ് ദി ബെസ്റ്റ് (കിംബ്) ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നൈപുണ്യ വികസന ക്ലാസുകള്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ ലബോറട്ടറി രംഗത്തുളള ഡോക്ടര്‍മാര്‍ക്കും, ലാബ് ടെക്‌നിഷ്യന്‍മാര്‍ക്കും, ക്വാളിറ്റി എക്‌സിക്യൂട്ടീവുകള്‍ക്കും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ക്വാളിറ്റി മാനേജ്‌മെന്റ് പ്രാക്ടീസ് ഇന്‍ മെഡിക്കല്‍ ലബോറട്ടറി ട്രെയിനിംഗ് പ്രോഗ്രാം ആഗസ്റ്റില്‍ നടത്തുന്നത്. പാര്‍ട്ട് ടൈം പ്രോഗ്രാമില്‍ നിലവില്‍ ജോലിചെയ്യുന്നവര്‍ക്കും എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി കഴിഞ്ഞ ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 7902381031, 9048110031, 9447729772

ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ പ്രൊബേഷന്‍ ഓഫീസറുടെ പരിധിയില്‍ പെടുന്ന മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളില്‍ താമസിക്കുന്ന മുന്‍ കുറ്റവാളികള്‍, എക്‌സ് പ്യൂപ്പിള്‍സ്, പ്രൊബേഷണര്‍മാര്‍, എക്‌സ് ഇന്‍ മേറ്റ്‌സ്, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയം തൊഴില്‍ തുടങ്ങുന്നതിന് ഒറ്റ തവണ സാമ്പത്തിക സഹായം ലഭ്യമാകുന്നതിനുളള അപേക്ഷ ക്ഷണിച്ചു. മുമ്പ് ധനസഹായം ലഭ്യമായിട്ടുളളവര്‍ക്ക് വീണ്ടും ലഭിക്കുന്നതല്ല. അപേക്ഷ മൂവാറ്റുപുഴ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

വാഹന ലേലം

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ മൂന്ന് ഓട്ടോറിക്ഷ, രണ്ട് ഓട്ടോ ടാക്‌സി, ഒരു ലോറി, 13 ഇരുചക്രവാഹനങ്ങള്‍, ഒരു കാര്‍, കണ്ടം ചെയ്ത വകുപ്പുതല വാഹനമായ  ഒരു ഫോര്‍ഡ് ഐക്കണ്‍ കാ
ര്‍ എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേലവ്യവസ്ഥകള്‍ക്ക് വിധേയമായി ജൂലൈ 25ന് രാവിലെ 11ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണല്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താല്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

എം. ബി. എ ബാച്ചിന്‍റെ      ന്പ്ര‍വേശനോദ്ഘാടനം നടത്തി

കൊച്ചി: കേപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയിലെ 2019 - 2021 എം. ബി. എ ബാച്ചിന്റെ പ്രവേശനോദ്ഘാടനം 15/07/2019 ല്‍ കോളേജ് അങ്കണത്തില്‍ നടന്നു.  ഡോ. സന്തോഷ് പി തമ്പി (പ്രൊഫസര്‍, സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ്സ് സ്റ്റഡീസ്, എം. ജി യൂണിവേഴ്‌സിറ്റി) പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊ. ഡോ. ആര്‍. ശശികുമാര്‍ (ഡയറക്ടര്‍, കേപ്പ്) അദ്ധ്യക്ഷനായ ചടങ്ങില്‍ ഡോ. റൂബിന്‍ വര്‍ഗ്ഗീസ് (പ്രിന്‍സിപ്പാള്‍, സി.ഇ.എം. പുന്നപ്ര), 
ഡോ. പ്രശാന്ത് എം. കെ (ഡയറക്ടര്‍, ഐ.എം.റ്റി), ഡോ. കൈലാസ് കെ. പി (ഡയറക്ടര്‍, കിംമ്പ്), ശ്രീ. അശോക് കുമാര്‍ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ഡോ. ദീപ കെ. എസ് (അസിസ്റ്റന്റ് പ്രൊഫസര്‍, ഐ.എം.റ്റി), ഡോ. ഇന്ദുലേഖ ആര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഐ.എം.റ്റി) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൊഴിലധിഷ്ഠിത ട്രെയിനിംഗ് പ്രോഗ്രാം

കൊച്ചി: ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത ഐ.ടി ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനക്‌സ്, Apache, MySql & PHP ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവസരം ഒരുക്കുന്നു. ബി.ടെക്/ബി.ഇ പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി ബന്ധപ്പെടുക. ഫോണ്‍ 9207811878. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കത്രിക്കടവ്, എറണാകുളം.

 

 

 

date