Skip to main content

വാർഷിക പരിശീലന പരിപാടി നടത്തി

വാർഷിക പരിശീലന പരിപാടി നടത്തി

കാക്കനാട്: ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഇ.എ.ആർ.എ.എസ് 2019- 20 വാർഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. നവകേരള നിർമ്മാണത്തിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ പങ്ക് നിർണ്ണായകമാണെന്ന് പറഞ്ഞ കളക്ടർ എല്ലാ മേഖലകളിലും ഡാറ്റയുടെ ആവശ്യകത കൂടിവരികയാണെന്നും വ്യക്തമാക്കി.

  സ്റ്റാറ്റിസ്റ്റിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രശ്നോത്തരിയിലും ഉപന്യാസ മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാന ദാനം കളക്ടർ നിർവ്വഹിച്ചു. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ കെ. സിൻസിമോൾ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസർ അമ്പിളി കെ. എൻ, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ജോയിന്റ് ഡയറക്ടർ ശിവപ്രസാദ് .എസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എബ്രഹാം ആന്റണി, എസ്. സതീഷ്, ബെൻസി, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

   തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ റിസർച്ച് ഓഫീസർ ദിനേശ് വി. എൻ, കെ.ജി ആന്റണി, യു. മഹേഷ്, ദിദിക .സി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ക്യാപ്ഷൻ

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഇ.എ.ആർ.എ.എസ് 2019- 20 വാർഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിക്കുന്നു.

date