Skip to main content

മൊബൈൽ ജേർണലിസം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന മൊബൈൽ ജേർണലിസം കോഴ്‌സിൽ (മോജോ) അപേക്ഷിക്കുന്നതിനുളള തിയതി ജൂലൈ 31 വരെ നീട്ടി. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പാർട്ട്‌ടൈം കോഴ്‌സുകൾ വിദ്യാർത്ഥികൾക്കും, ഉദ്യോഗസ്ഥർക്കും തൊഴിൽ അന്വേഷകർക്കും അനുയോജ്യവും സൗകര്യപ്രദവുമായ രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ആറുമാസത്തെ മൊബൈൽ ജേർണലിസം കോഴ്‌സിന് അവധി ദിവസങ്ങളിലും, സായാഹ്നങ്ങളിലും ക്ലാസ്സുകളും പ്രായോഗിക പരിശീലനങ്ങളും അസൈൻമെന്റുകളും മാധ്യമസ്ഥാപനങ്ങളിൽ പരിശീലനവും ഉണ്ടാകും. അഡ്മിഷന് മുൻപ് അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും. 
ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ സ്‌കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതിയും ജൂലൈ 31-ലേക്കു നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും താഴെ കാണുന്ന വിലാസങ്ങളിൽ ബന്ധപ്പെടുക. സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33, കേരളം, സ്‌പെൻസർ ബിൽഡിംഗ്, തിരുവനന്തപുരം-695001. ഫോൺ: 0471-2468789/9447430399. ഇമെയിൽ:  edupressonline@gmail.com    
പി.എൻ.എക്സ്.2447/19

date