Skip to main content

മത്സ്യബന്ധനയാനം പരിശോധനയ്ക്ക് ഹാജരാക്കണം

രജിസ്‌ട്രേഷൻ ഉളളതും ലൈസൻസ് സമയബന്ധിതമായി പുതുക്കാത്തതുമായ യാന ഉടമകൾ പത്ത് ദിവത്തിനകം യാനവും എഞ്ചിനും ഭൗതിക പരിശോധനയ്ക്ക് മത്സ്യഭവൻ ഓഫീസിന്റെ പരിധിയിൽ ഹാജരാക്കി മത്സ്യബന്ധന ലൈസൻസ് പുതുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അല്ലാത്തപക്ഷം മത്സ്യബന്ധനയാനത്തിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദ് ചെയ്യുപ്പെടുമെന്നും റദ്ദ് ചെയ്യുന്ന തീയതി വരെയുളള കുടിശ്ശിക തുക മത്സ്യഭവൻ ഓഫീസുകളിൽ അടവാക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഫോൺ : 0487-2441132.
 

date