Skip to main content

ഫീൽഡ് വർക്കർ/കണ്ടിജന്റ്  ജീവനക്കാരുടെ നിയമനം

ജില്ലയിൽ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ പൊതുസ്ഥല ശുചീകരണം, കൊതുകിന്റെ ഉറവിടനശീകരണം, കൂത്താടി നശീകരണ സപ്രേയിങ്ങ്, ഫോഗിങ്, ഇൻഡോർ സ്‌പേയ്‌സ് സ്‌പ്രേ, ഇൻഡോർ റസിഡ്വൽ സ്‌പ്രേ മുതലായവ നടപ്പാക്കുന്നതിന് ഫീൽഡ് വർക്കർ / കണ്ടീജന്റ് ജീവനക്കാരെ തെരെഞ്ഞെടുക്കുന്നു. കുറഞ്ഞത് ഏഴാം ക്ലാസ്സ് വിദ്യാഭ്യാസയോഗ്യയുളളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 500 രൂപ നിരക്കിൽ പൂർണ്ണമായും ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർവീസ് ആനുകൂല്യങ്ങൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല. താൽപര്യമുളളവർ ജൂലൈ 29 ന് രാവിലെ 10 മണിക്ക് തൃശൂർ വെസ്റ്റ് പാലസ് റോഡിലുളള ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ നടക്കുന്ന ഇന്റർവ്യൂവിൽ വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, തിരിച്ചറിയിൽ കാർഡ്/ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം പങ്കെടുക്കണമെന്ന് അറിയിച്ചു.

date