Post Category
സ്കൂൾ മേധാവികൾക്ക് പരിശീലനം സംഘടിപ്പിച്ചു
ജില്ലാ നിയമ സേവന അതോറിറ്റിയുടേയും തൃശൂർ ചൈൽഡ് ലൈന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂളിലെ പ്രധാന അദ്ധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് സോഫി തോമസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പയസ് മാത്യു 'പോക്സോ നിയമം' എന്ന വിഷയത്തിലും വി എസ് അശ്വിനി 'ബാലസംരക്ഷണവും സംവിധാനങ്ങളും' എന്ന വിഷയത്തിലും സുജിത് 'സൈബർ നിയമം' എന്ന വിഷയത്തിലും ക്ലാസ്സ് നയിച്ചു. സബ് ജഡ്ജ് കെ പി ജോയ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. വിശ്വനാഥൻ, സഹോദയ പ്രസിഡണ്ട് ഫാ. ഷാജു ഇടമന, സെക്രട്ടറി ഡോ. എം ദിനേഷ് ബാബു, ജില്ലാ കോർഡിനേറ്റർ ജിനോ ദേവസ്സി എന്നിവർ സംസാരിച്ചു.
date
- Log in to post comments