Skip to main content

കാലവർഷക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചു

കാലവർഷക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചു

 

കാക്കനാട്: കാലവർഷക്കെടുതിയുടെ ഭാഗമായി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഏലൂർ വില്ലേജ് പരിധിയിലെ ഏലൂർ പകൽ വീട്ടിലെ ക്യാമ്പ് ഇന്നലെ രാവിലെ 10 മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് ക്യാമ്പുകൾ അവസാനിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. 169 ക്യാമ്പുകളായിരുന്നു ജില്ലയിലുണ്ടായിരുന്നത്

 

പട്ടികജാതി കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം
അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്തെ ഹൈസ്‌കൂള്‍, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2019-20 പ്രകാരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്), ഗ്രാമസഭാ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുളള വീടുളളവരും, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 31-ന് വൈകിട്ട് അഞ്ചിനു മുമ്പായി അതത് ബ്ലോക്ക് പഞ്ചായത്ത്്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടാം.

റീ ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2019-20 വര്‍ഷം വാഹനം കരാര്‍ ലഭിക്കുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്  27-ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും മഞ്ഞളളൂര്‍ പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0485-2260128.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സഹായ ഹസ്തവുമായി നൗഷാദ്

 

കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ ബ്രാഡ് വേ യിലെ വഴിയോര കച്ചവടക്കാരൻ നൗഷാദാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറിയത്. യു. എ. ഇ യിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നൽകിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജ്ജം പകരുന്നതായിരുന്നെന്ന് കളക്ടർ പറഞ്ഞു.  കളക്ട്രേറ്റ് ചേമ്പറിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്.

 

ദർഘാസ് ക്ഷണിക്കുന്നു

 

കാക്കനാട്: ചേന്ദമംഗലം മറ്റുപുറം പാലം ട്രാഫിക് സർവേ, സിബി ആർ ടെസ്റ്റ് തുടങ്ങിയ പ്രവർത്തികൾക്ക് ദർഘാസ് ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബ്രിഡ്ജസ് സബ് ഡിവിഷൻ, എറണാകുളം

 

ദർഘാസ് ക്ഷണിക്കുന്നു

 

കാക്കനാട്: ചേന്ദമംഗലം മറ്റുപുറം പാലം ട്രാഫിക് സർവേ, സിബി ആർ ടെസ്റ്റ് തുടങ്ങിയ പ്രവർത്തികൾക്ക് ദർഘാസ് ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബ്രിഡ്ജസ് സബ് ഡിവിഷൻ, എറണാകുളം

date