Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 22 ന്

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ആഗസ്റ്റ് 22ന് സിറ്റിംഗ് നടത്തും. രാവിലെ 11 ന് ആരംഭിക്കുന്ന സിറ്റിംഗിൽ ഗണക(കണിയാർ) സമുദായത്തെ മുന്നോക്ക സമുദായത്തിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം, പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പരിവർത്തിത ക്രൈസ്തവർക്കും അനുവദിക്കണമെന്ന ആവശ്യം എന്നിവ സംബന്ധിച്ച് സമർപ്പിച്ച നിവേദനങ്ങൾ, എൻട്രൻസ് പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റിൽ ചക്രവർ സമുദായത്തിന്റെ പേര് കാണുന്നില്ലെന്ന് കാണിച്ച് സമർപ്പിച്ച പരാതി, പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന് ദളിത് ക്രൈസ്തവ വിദ്യാർഥികൾക്ക് മാത്രമായി നാല് ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്ജ്, മെമ്പർ സെക്രട്ടറി ശാരദാ ജി.മുരളീധരൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.2985/19

date