Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വ്യവസായ വകുപ്പ് മുഖേന എടുത്ത മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങുന്നു. 2019 നവംബർ എഴ് വരെയുളള കാലയളവിൽ നിബന്ധനകൾക്ക് വിധേയമായി വായ്പാ കുടിശ്ശിക തീർപ്പാക്കാം. പിഴപലിശ പൂർണ്ണമായും ഒഴിവാക്കും. ആറ് ശതമാനം പലിശ കണക്കാക്കി പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്യും. കണക്കാക്കുന്ന പലിശ മുതൽ തുകയേക്കാൾ അധികരിക്കുന്ന പക്ഷം തുകയക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തും. ഇപ്രകാരം കണക്കാക്കുന്ന വായ്പ കുടിശ്ശിക തുകയുടെ 50 ശതമാനം ആദ്യ ഗഡുവായി മൂന്ന് മാസത്തിനകം അടയ്ക്കണം. ബാക്കി കുടിശ്ശിക ഒരു വർഷത്തിനുളളിൽ രണ്ട് ഗഡുക്കളായി അടച്ച് ലോൺ അക്കൗണ്ട് തീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വികസ ഓഫീസറോയോ, താലൂക്ക് വ്യവസായ ഓഫീസുമായോ, ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം.
 

date