Skip to main content

സഹകരണ യൂണിയൻ സ്ഥാപനങ്ങൾ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകും

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകൾ, കേന്ദ്രങ്ങൾ, കിക്മ എന്നിവയിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അഭ്യർഥിച്ചു. കഴിഞ്ഞവർഷം യൂണിയൻ 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം രൂപ കെയർ ഹോം പദ്ധതിയിലേക്കും നൽകിയിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്തെ ജീവനക്കാർ സമാഹരിച്ച അവശ്യ വസ്തുക്കൾ റിലീഫ് ക്യാമ്പിൽ എത്തിച്ചതായും കൺവീനർ അറിയിച്ചു.
പി.എൻ.എക്സ്.3003/19

date