Skip to main content

നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് കുന്നംകുളത്ത്  ഇന്ന് (ആഗസ്റ്റ് 21)

        പ്രവാസി പുനരധിവാസ പദ്ധതിയിൽ  (NDPREM) നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണയ ക്യാമ്പ് ആഗസ്റ്റ് 21 ന് രാവിലെ 10 ന് തൃശൂർ  കുന്നംകുളത്ത് ചൊവ്വന്നൂർ അറേബ്യൻ പാലസ്സ് ആഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്) നടക്കും. കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ ഉദ്ഘാടനം ചെയ്യും.
     കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.      പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കും. അഭിരുചിയുള്ളവർക്ക്  പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ നിർദേശങ്ങൾ സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും. സംരംഭകർക്ക് മൂലധന,  പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കും.
താത്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും അവയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന അസൽ പാസ്പോർട്ട്, രണ്ട് തിരിച്ചറിയൽ രേഖകകളും പകർപ്പും മൂന്ന് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കൊണ്ടുവരണം.www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത് ആഡിറ്റോറിയത്തിൽ കൃത്യ സമയത്ത് എത്തണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0484-2371810, 0487-2360707 എന്നീ  നമ്പരുകളിൽ  ലഭിക്കും.
പി.എൻ.എക്സ്.3014/19

date