Skip to main content

എം.എസ്. ബിജുക്കുട്ടന് സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറുടെ പൂർണ അധികചുമതല

തദ്ദേശസ്വയംഭരണ വകുപ്പിലെ സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറുടെ പൂർണ അധികചുമതല തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടന് നൽകി ഉത്തരവായി.
സംസ്ഥാന പെർഫോർമൻസ് അതോറിറ്റിയെ സഹായിക്കുന്നതിനും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിശ്ചിത ഇടവേളകളിൽ നടത്തിവരുന്ന പെർഫോർമൻസ് ഓഡിറ്റ് സംവിധാനത്തിന്റെ മേൽനോട്ട ചുമതലയുമാണ് സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസറിൽ നിക്ഷിപ്തമായിട്ടുള്ളത്.
പി.എൻ.എക്സ്.3043/19

date