Skip to main content

ഓണാഘോഷം: ഫ്‌ളോട്ട് തയ്യാറാക്കാൻ താത്പര്യപത്രം ക്ഷണിച്ചു

ഓണാഘോഷം 2019 നോടനുബന്ധിച്ച് ടൂറിസംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയിൽ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുൻപരിചയവും പ്രാവീണ്യവുമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ഹരിതകേരളം മിഷൻ അപേക്ഷ ക്ഷണിച്ചു. ഹരിത കേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഫ്‌ളോട്ടാണ് തയ്യാറാക്കേണ്ടത്. ഇലക്‌ട്രോണിക്/എൽ.ഇ.ഡിസ്‌ക്രീനും അനുബന്ധമായി ഉൾപ്പെടുത്താം. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാവണം ഫ്‌ളോട്ടിന്റ രൂപകൽപ്പന. തെർമോക്കോൾ, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണെങ്കിൽ പുന:ചംക്രമണത്തിന് വിധേയമാക്കാവുന്ന പ്ലാസ്റ്റിക് പരിമിതമായി ഉപയോഗിക്കാം. വിശദമായ ആശയവും രൂപകൽപ്പനയും എസ്റ്റിമേറ്റും സഹിതം 26നകം അപേക്ഷിക്കണം.  വിലാസം: ഹരിതകേരളം മിഷൻ, റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിൻ, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഇ-മെയിൽ: hkmprd@gmail.com.  ഫോൺ: 0471-2449938/39, 9895882812. വിശദവിവരങ്ങൾക്ക് www.haritham.kerala.gov.in  സന്ദർശിക്കുക.
പി.എൻ.എക്സ്.3047/19

date