Skip to main content

തലശേരി മാക്കൂട്ടം ഹൈവേ: ഗതാഗത തടസം നീക്കാൻ നടപടി

തലശേരി  മാക്കൂട്ടം ഹൈവേയിലെ ഗതാഗത തടസം ഒഴിവാക്കാൻ കർണാടക സർക്കാർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധനറാവു കർണാടക മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരിൽ കണ്ട് പ്രശ്‌നം അവതരിപ്പിച്ചിരുന്നു. 
ഇക്കഴിഞ്ഞ കനത്ത മഴയിലാണ് കേരള അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ മാറി കർണാടകയിലെ പെരുംപാടിയിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നത്. ആഗസ്റ്റ് 19 മുതൽ റോഡ് താത്കാലികമായി നന്നാക്കി ചെറു വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. വനഭൂമി ഏറ്റെടുത്ത് മറ്റൊരു വഴി ഒരുക്കുമെന്ന് കർണാടക ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇവിടത്തെ ഗതാഗതം സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഇതുവഴി വലിയ വാഹനങ്ങൾ കടത്തിവിടാനാവും.
പി.എൻ.എക്സ്.3050/19

date