Skip to main content

സപ്ലൈകോ ഓണം ജില്ലാ ഫെയറിന് തുടക്കമായി

കൊച്ചി: സപ്ലൈകോ ഓണം ജില്ലാ ഫെയറിന് തുടക്കമായി. മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്ത് കൊച്ചി മേയർ സൗമിനി ജെയിൻ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ വില വർദ്ധനവ് തടയാൻ ക്രിയാത്മക ഇടപെടലാണ് സപ്ലൈകോ നടത്തുന്നത് സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാണെന്ന് മേയർ പറഞ്ഞു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഓണം ഫെയർ സെപ്റ്റംബർ 9 ന് സമാപിക്കും. ഉയർന്ന ഗുണനിലവാരത്തിൽ മിതമായ നിരക്കിൽ പച്ചക്കറി , പലവ്യജ്ഞനങ്ങൾക്കു പുറമെ ഗൃഹോപകരണങ്ങളും മേളയിൽ ലഭ്യമാണ് . സപ്ലൈകോ ഉൽപന്നങ്ങൾ കൂടാതെ ഫിഷറീസ് വകുപ്പ് , തീരമൈത്രി, കയർഫെഡ് എന്നിവയുടെ സ്റ്റാളുകളും മേളയിലുണ്ട്.

സപ്ലൈകോ ഉൽപന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ആദ്യ വിൽപന കൗൺസിലർ ഗ്രേസി ബാബു ജേക്കബ് നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ കെ.എൻ സതീഷ് , ജനറൽ മാനേജർ ആർ. റാം മോഹൻ , സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date