Skip to main content

ടിസിസി കരാര്‍ തൊഴിലാളികളുടെ സേവന- വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചു

എറണാകുളം:  ഉദ്യോഗമണ്ഡല്‍ ടിസിസിയിലെ കരാര്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച  തര്‍ക്കം ഒത്തുതീര്‍പ്പായി.  ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എം.കേശവന്റെ  അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.  യോഗത്തില്‍ തൊഴിലുടമ പ്രതിനിധിയും തൊഴിലാളിളെ പ്രതിനിധീകരിച്ച്  സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, എ.ഐ.ടി.യു.സി എന്നീ ട്രേഡ് യൂണിയന്‍ സംഘടനകളും പങ്കെടുത്തു.

date