Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ ഓണം ഉത്സവബത്ത വിതരണം പൂർത്തിയാക്കി

അൻപതിനായിരത്തോളം സജീവ അംഗങ്ങളും രണ്ടായിരത്തോളം പെൻഷൻകാരുമുള്ള ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ ഒന്നാംഘട്ടമായി 45,000 പേർക്ക് ഓണം ഉത്സവബത്ത വിതരണം പൂർത്തിയാക്കിയതായി ചെയർമാൻ അറിയിച്ചു. ക്ഷേമനിധി ബോർഡുകളിൽ ആദ്യമായാണ് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം നടപ്പാക്കിയത്. ഇതിലൂടെ അർഹരായ മുഴുവൻ പേർക്കും വേഗത്തിൽ തുക കൈമാറാൻ സാധിച്ചു. സജീവ അംഗങ്ങൾക്ക് 6000 രൂപ, പെൻഷൻകാർക്ക് 2000 രൂപ നിരക്കിലാണ് ഉത്സവബത്ത അനുവദിച്ചത്. എല്ലാ അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് സെപ്റ്റംബർ ആറിന് മുൻപ് തന്നെ തുക കൈമാറിയിട്ടുണ്ട്.
2000 ത്തോളം പെൻഷൻകാർക്കുള്ള മെയ്, ജൂൺ, ജൂലൈ മാസത്തെ പെൻഷൻ തുകയായ 3600 രൂപയും അവരുടെ അക്കൗണ്ടിലേക്ക് നൽകി.
ഓണത്തിനു മുൻപ് തന്നെ എല്ലാ ക്ഷേമാനുകൂല്യങ്ങളും നൽകണമെന്ന സർക്കാർ നിർദേശം ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് പൂർണമായും നടപ്പിലാക്കിയതായും ചെയർമാൻ അറിയിച്ചു.
പി.എൻ.എക്‌സ്.3283/19

date