Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ് 19ന്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 19ന് രാവിലെ 11ന് നടക്കും സിറ്റിംഗിൽ ലത്തീൻ കത്തോലിക്ക സമുദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവുകളിലെ അവ്യക്തത നീക്കുന്നതു സംബന്ധിച്ച നിവേദനം, മാളവ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽപ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം, ജൈനമതത്തിൽപ്പെട്ടവരെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ ജൈന സമാജം സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്, മെമ്പർ സെക്രട്ടറി ശാരദാ ജി.മുരളീധരൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3315/19

date