Skip to main content

കാൻ തൃശൂർ പഞ്ചായത്ത് തല ഉദ്ഘാടനം

കാൻ തൃശൂർ ഏങ്ങണ്ടിയൂർ പഞ്ചായത്തു തല ഉദ്ഘാടനം പ്രസിഡന്റ് പി എൻ ജ്യോതിലാൽ നിർവഹിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന സംയോജിത ക്യാൻസർ നിർണയ പരിപാടിയാണ് കാൻ തൃശൂർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ടി എ ജയ്ജ ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര സുധീർ, സിന്ധു സന്തോഷ്, ഭാരതി, ഇർഷാദ് ചേറ്റുവ, അൻസാ എബ്രഹാം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ അബ്ദുൽ ജബ്ബാർ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ പ്രസീത നന്ദിയും പറഞ്ഞു.

date