Skip to main content

സ്വയംതൊഴിൽ സംരംഭങ്ങൾക്ക് കടമുറികൾ ലഭിക്കുന്നതിന് അപേക്ഷിക്കാം

തൃശൂരിലെ കൈരളി-ശ്രീ തിയേറ്റർ കോംപ്ലക്‌സിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഭാവിയിൽ ഒഴിവാകാൻ സാധ്യതയുള്ള കടമുറികൾ, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിത കാലത്തേക്ക് കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽരഹിതരായ സംരംഭകത്വ ഗുണമുള്ള യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 45നും മധ്യേ പ്രായമുള്ളവരുമാകണം.  അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1,50,000 രൂപയിൽ കവിയരുത്.  തൃശൂർ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന.  ആറ് മാസത്തെ വാടക മുൻകൂറായി മുറികൾ അനുവദിക്കുന്ന മുറയ്ക്ക് അടയ്ക്കണം.  വസ്തു സംബന്ധമായി അവർ കോർപ്പറേഷനുമായി ലീസ് എഗ്രിമെന്റ് ഒപ്പുവയ്ക്കണം.
അപേക്ഷകർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലഭിച്ച ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം പൂർണ്ണമായ മേൽവിലാസവും ഫോൺ നമ്പറും ടെലിഫോൺ കോഡും ഉൾപ്പടെ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ 20 എന്ന വിലാസത്തിൽ അയയ്ക്കണം.  ഫോൺ: 0487 2331064.
പി.എൻ.എക്‌സ്.3324/19

 

date