Post Category
സ്വയംതൊഴിൽ സംരംഭങ്ങൾക്ക് കടമുറികൾക്ക് അപേക്ഷിക്കാം
തൃശൂർ കൈരളി-ശ്രീ തീയറ്റർ കോംപ്ലക്സിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നിയന്ത്രണത്തിലുളള സ്വാശ്രയ വിപണന കേന്ദ്രത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കടമുറികൾ കരാർ അടിസ്ഥാനത്തിൽ വാടകക്ക് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ പ്രായം, യോഗ്യത, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ 20 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം നൽകണം. ഫോൺ: 0487-2331064.
date
- Log in to post comments