Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 17ന്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ എൻട്രൻസ് പരീക്ഷാകമ്മീഷണറുടെ വെബ്ബ്‌സൈറ്റിലും, എസ്ഇബിസി ലിസ്റ്റിലും ചക്രവർ സമുദായത്തിന്റെ പേര് കാണുന്നില്ലെന്ന് കാണിച്ച് സമർപ്പിച്ച പരാതി, പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന് ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് മാത്രമായി നാല് ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം, പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പരിവർത്തിത ക്രൈസ്തവർക്കും അനുവദിക്കണമെന്ന് സംബന്ധിച്ച നിവേദനം, ചക്രവർ സമുദായത്തിന്റെ പേര് എസ്.ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും, എസ്.ഐ.യു.സി ചക്രവർ വിഭാഗത്തിനെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും സമർപ്പിച്ച പരാതി, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്ജ്, മെമ്പർ സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3660/19

date