Skip to main content

വാഹനം ആവശ്യമുണ്ട്

തിരുവനന്തപുരം അയ്യങ്കാളി ഭവനിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസനവകുപ്പ് ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കരാർ വ്യവസ്ഥയിൽ നാലു ചക്ര യാത്രാ വാഹനം (എ.സി)  മാസ വാടകയ്ക്ക് ഡ്രൈവർ ഇല്ലാതെ ലഭ്യമാക്കുവാൻ വാഹന ഉടമകളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും നല്ല കണ്ടീഷനിലുളളതുമായ 1150 സി.സിയിൽ കുറയാത്ത ടയോട്ട, മാരുതി, മഹീന്ദ്ര, ഫോർഡ്, ഷെവർലെ തുടങ്ങിയ കമ്പനികളുടെ ടാക്‌സി പെർമിറ്റുളള വാഹനമായിരിക്കണം. ഒരു വർഷത്തേക്കാണ് കരാർ. ക്വട്ടേഷനുകൾ 22ന് വൈകിട്ട് മൂന്നിന് മുമ്പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2310761.
പി.എൻ.എക്‌സ്.3663/19

date