Skip to main content

പെട്രോളിയം ഡീലർമാർക്കുളള പ്രവർത്തന മൂലധന വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ വിപുലീകരിക്കുന്നതിന് പ്രവർത്തനമൂലധന വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറായിരിക്കണം. അപേക്ഷകർക്ക് ഈ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകർ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയാറാക്കിയ പ്രാഥമിക അപേക്ഷ 'മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ-20' എന്ന വിലാസത്തിൽ 26നുളളിൽ ലഭ്യമാക്കണം.
പി.എൻ.എക്‌സ്.3668/19

date