Skip to main content

കൗൺസിലറെ അയോഗ്യയാക്കി

      കൂറുമാറ്റ നിരോധന നിയമപ്രകാരം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറായ ഷീല ചാരുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ  വി.ഭാസ്‌കരൻ അയോഗ്യയാക്കി. നിലവിൽ മുനിസിപ്പൽ കൗൺസിലറായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2019 ഒക്ടോബർ 11  മുതൽ ആറ് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് .
തൃക്കാക്കര മുനിസിപ്പാലിറ്റിയിലേക്ക് 2015 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2018 നവംബർ 27ന് നടന്ന മുനിസിപ്പൽ ചെയർപേഴ്‌സനെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുത്ത് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.  എൽ.ഡി.എഫ്. കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നതിനാണ് കോൺഗ്രസ് പാർട്ടി കൗൺസിലർക്ക് വിപ്പ് നൽകിയിരുന്നത്. കൗൺസിലർ വോട്ട് ചെയ്തതുമൂലം യു.ഡി.എഫ്. മുനിസിപ്പൽ ചെയർപേഴ്‌സന് എതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സാകുകയും അവർക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.  വോട്ട് ചെയ്ത നടപടി വിപ്പിന്റെ ലംഘനമായി കണ്ടാണ് കമ്മിഷന്റെ ഈ ഉത്തരവ്.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ മുനിസിപ്പൽ കൗൺസിലർ ടി.ടി.ബാബുവായിരുന്നു ഹർജിക്കാരൻ.
പി.എൻ.എക്‌സ്.3671/19

date