Skip to main content

ഷീ-ടാക്‌സി: വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ 23ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം. ഇമെയിൽ:  info@myshetaxi.in.    
പി.എൻ.എക്‌സ്.3673/19

 

date