Skip to main content

നഴ്‌സുമാർക്ക് യു.കെയിൽ അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക്  IELTS/OET പാസായ നഴ്‌സുമാർക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും നേടാനാവുന്ന ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. യു.കെയിലെ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ  glp@odepc.in എന്ന മെയിലേക്ക് അയയ്ക്കണം. ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്‌സ്.3706/19

date