Skip to main content

ജി.എൻ.എം. സ്‌പോട്ട് അഡ്മിഷൻ 26ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടക്കും.  പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലായി 10 സീറ്റുകളാണുള്ളത്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായ കേരളത്തിലെ എല്ലാ പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാം.  വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.    
പി.എൻ.എക്‌സ്.3715/19

date