അടുത്ത വർഷത്തെ അവധി ദിനങ്ങൾ ഉത്തരവായി
2020-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സർക്കാർ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തിൽ:
മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), പെസഹ വ്യാഴം (ഏപ്രിൽ ഒൻപത്, വ്യാഴം), ദു:ഖവെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു /ഡോ. ബി. ആർ.അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് ഒന്ന്, വെള്ളി), കർക്കടകവാവ് (ജൂലൈ 20, തിങ്കൾ), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യൻകാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം* (ആഗസ്റ്റ് 29, ശനി), തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), മൂന്നാം ഓണം (സെപ്റ്റംബർ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തംബർ 21, തിങ്കൾ), ഗാന്ധിജയന്തി (ഒക്ടോബർ രണ്ട്, വെള്ളി), മഹാനവമി (ഒക്ടോബർ 24, ശനി), വിജയദശമി (ഒക്ടോബർ 26, തിങ്കൾ), മിലാദി ഷെരീഫ്* (ഒക്‌ടോബർ 29, വ്യാഴം), ക്രിസ്മസ് (ഡിസംബർ 25, വെള്ളി).
ഞായറാഴ്ച വരുന്ന അവധികൾ: റിപ്പബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ (ഏപ്രിൽ 12), ഈദുൽഫിത്തർ/ റംസാൻ* (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30),
രണ്ടാം ശനിയാഴ്ചയിലെ അവധി: ദീപാവലി (നവംബർ 14)
നിയന്ത്രിത അവധികൾ: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം (ആഗസ്റ്റ് 3, തിങ്കൾ), വിശ്വകർമ ദിനം (സെപ്തംബർ 17, വ്യാഴം).
പി.എൻ.എക്‌സ്.3969/19
- Log in to post comments