Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകള്‍

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും  ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.  

വളരെയേറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍ വിജയകരമായി നടത്തിവരുന്നത്. പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കെല്‍ട്രോണിന്റെ അക്കാഡമിക്ക് നിലവാരം മികവുറ്റതാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  

കൂടാതെ റ്റുഡി ചിത്രങ്ങളില്‍ നിന്നും  ത്രീഡി ചിത്രങ്ങളിലേക്കുള്ള രുപാന്തരണം വര്‍ദ്ധിച്ച തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നത്. ദൃശ്യമാധ്യമ ലോകത്തിലെ വിസ്മയങ്ങളില്‍ യുവാക്കളുടെ കഴിവും ഭാവനയും വേണ്ടുവോളം ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീ മീഡിയ കോഴ്‌സുകളായ  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.  വിശദവിവരങ്ങള്‍ക്ക്: ഫോണ്‍ 0471 2325154 / 0471 4016555.  

അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 31.
വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
 
ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ
കോഴ്‌സ്: കെല്‍ട്രോണില്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ ്‌സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. സഴെ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.
വിശദ വിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

വാക് ഇന്‍ ഇന്റര്‍വ്യൂ

കൊച്ചി: മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന അടിയന്തിര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളതും എന്നാല്‍ നിലവില്‍ വെറ്റനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതുമായ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ മേല്പ്പറഞ്ഞ പദ്ധതി നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താല്ക്കാലികമായി എമ്പ്‌ളോയ്‌മെന്റില്‍ നിന്നുള്ള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താല്പ്പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റ്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ 14.11.2019 തീയതി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 മണിക്ക് എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്. ഫോണ്‍ 0484 2360648

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന
തീയതി ദീര്‍ഘിപ്പിച്ചു

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുളള സമയം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.kmtwwfb.org  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്; ജില്ലാതല കലാ കായിക
മത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുളള ജില്ലാതല കലാ കായിക മത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന്  സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍, കലൂരില്‍ നടത്തുന്നു. പരിപാടിയുടെ നടത്തിപ്പിനായി ബോര്‍ഡ് മെമ്പര്‍ ടി.ബി.സുബൈര്‍ ചെയര്‍മാനും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ക്രിസ്റ്റഫര്‍ കണ്‍വീനറായി മുപ്പതുപേര്‍ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

date