Skip to main content

ക്ഷേമനിധി പെൻഷൻ: 30ന് മുമ്പ് മസ്റ്ററിംഗ് നടത്തണം

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾ അക്ഷയ കേന്ദ്രങ്ങൾ വഴി 30ന് മുമ്പ് മസ്റ്ററിംഗ് നടത്തണം.  കിടപ്പുരോഗികളുടെ വിവരങ്ങൾ കുടുംബാംഗങ്ങൾ 29നകം തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിയെ അറിയിക്കണം.  അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഡിസംബർ ഒന്നു മുതൽ അഞ്ച് വരെ കിടപ്പുരോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് നടത്തും.  വിവരങ്ങൾ രേഖപ്പെടുത്തിയവർക്ക് മാത്രമേ അടുത്ത ഗഡു പെൻഷൻ ലഭിക്കുകയുള്ളൂ.  അക്ഷയകേന്ദ്രത്തിൽ ഫീസടയ്‌ക്കേണ്ടതില്ല.
പി.എൻ.എക്‌സ്.4089/19

 

date