Skip to main content

ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മാധ്യമ ശിൽപശാല 17ന് മന്ത്രി തിലോത്തമൻ ഉദ്ഘാടനം ചെയ്യും

കൊച്ചി:  ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംബന്ധിച്ച്  നവംബർ 17ന് എറണാകുളം പ്രസ്സ് ക്ലബിൽ മാധ്യമ ശിൽപശാല നടത്തും. രാവിലെ ഒമ്പതിന്  ഭക്ഷ്യ- പൊതുവിതരണ - ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.  

ഭക്ഷ്യവകുപ്പിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ സംബന്ധിച്ച്  പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ശിൽശാലയുടെ ലക്ഷ്യം. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.ബി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.  കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതലയെ ആദരിക്കും.    കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ ടി. സഹീർ ശിൽപശാല അവതരിപ്പിക്കും.  പ്രസ് ക്ലബ് സെക്രട്ടറി പി.ശശികാന്ത് ആമുഖ പ്രഭാഷണം നടത്തും.  ജില്ലയിലെ മാധ്യമ പ്രവർത്തകർ ശിൽപശാലയിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അഭ്യർത്ഥിച്ചു.

date