Skip to main content

'മൈത്രി മൈട്രി' പദ്ധതിക്ക് തുടക്കമായി

കാക്കനാട്:  വിദ്യാലയങ്ങളുടേയും ആരാധനാലയങ്ങളുടേയും സഹകരണത്തോടെ ജില്ലയിൽ നടപ്പാക്കുന്ന 'മൈത്രി മൈട്രി' പദ്ധതിക്ക്  തുടക്കമായി. ഹരിത കേരളം മിഷൻ, ഇ- ഉന്നതി എന്നിവ സംയുക്തമായാണ് ജില്ലയിൽ പദ്ധതിയുടെ ഭാഗമായി പച്ചതുരുത്തുകൾ സൃഷ്ടിക്കുന്നത്. ഭാരത് മാതാ കോളജിൽ വൃക്ഷതൈ നട്ട് പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ.ജേക്കബ് ജി പാലക്കാപ്പിളളി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, ടെക് നിക്കൽ ഓഫീസർ ഹരിപ്രിയാ ദേവി, ഇ ഉന്നതി ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ: ബിന്ദു സത്യൻ, ആശ വിനയൻ, സിമി സ്റ്റീഫൻ, സെപ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ പിള്ള, ഫാ.ബിന്റ കിലുക്കൻ, പ്രൊഫ.ലിസി തുടങ്ങിയവർ സംബന്ധിച്ചു. വൃക്ഷ തൈ നടുന്നതിന് പകരം ഒരു ചെറു വനം തന്നെ സൃഷ്ടിച്ച് പരിപാലിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഇതിനായി ഇ- ഉന്നതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃക്ഷ തൈകൾ ശേഖരിച്ചിരുന്നു. അടുത്ത വർഷം ജൂൺ അഞ്ചോടെ ഒരു ലക്ഷം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ച് സാധ്യമാകുന്നയിടങ്ങളിൽ ചെറുവനങ്ങൾ വളർത്തുകയാണ് ലക്ഷ്യം. ശിശുദിനത്തോടനുബന്ധിച്ച് പാലാരിവട്ടം അയ്യപ്പ ക്ഷേത്രം, വൈപ്പിൻ സർ ജോപുരം പളളി, ഫോർട്ട് കൊച്ചി അക്വിനാസ് കോളജ്, എടത്തല അൽഅമീൻ കോളജ്, മാറമ്പിള്ളി എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലും പദ്ധതിക്ക് തുടക്കമായി.

date