Skip to main content

നാളത്തെ കേരളം ലഹരി മുക്ത കേരളം ബോധവൽക്കരണ പരിപാടിക്ക് നാട്ടികയിൽ തുടക്കം

മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന വിമുക്തി മിഷൻ - 'നാളത്തെ കേരളം, ലഹരിവിമുക്ത കേരളം' ബോധവൽക്കരണ പരിപാടിയുടെ നാട്ടിക നിയോജകമണ്ഡലം ആലോചനായോഗം ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സരള, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി കനകരാജ്, പി.എസ് രാധാകൃഷ്ണൻ, ഇ.കെ തോമസ്, പി.ഐ. സജിത, പി. വിനു, ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ. സാനു, വലപ്പാട് അഡീ. എസ്.ഐ. ഷാജു, അന്തിക്കാട് അഡീഷണൽ എസ്.ഐ. ഗിരിജാവല്ലഭൻ, വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ കെ.കെ. രാജു, സ്‌കൂൾ പി.ടി.എ. ഭാരവാഹികൾ, പ്രധാനാധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, അംഗണവാടി പ്രവർത്തകർ, വിവിധ സാംസ്‌കാരിക-സാമൂഹ്യ സംഘടന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. വാർഡ് തലത്തിൽ ലഹരിവിമുക്ത സേന കുടുംബശ്രീകളുടെ സഹകരണത്തോടെ നടപ്പിലാക്കാനും മണ്ഡലത്തിലെ എല്ലാ കോളേജുകളിലും സ്‌കൂളുകളിലും ലഹരിവിരുദ്ധ ക്ലാസ് നടത്താനും യോഗത്തിൽ തീരുമാനമായി.
 

date