Skip to main content

ജില്ലാ കേരളോത്സവം 2019- സ്റ്റേജിതര മത്സരങ്ങൾ തുടങ്ങി

നവംബർ 30 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ജില്ലാ കേരളോത്സവം 2019 ന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ തുടങ്ങിയ മത്സരങ്ങൾ പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇവിടെ നടക്കുന്ന ഉപന്യാസ രചന, കഥാരചന, കവിത രചന എന്നീ മത്സരങ്ങളിൽ 60 ഓളം മത്സരാർത്ഥികൾ പങ്കെടുത്തത്. 'കാരുണ്യം വറ്റാത്ത ജീവിതം' എന്നതായിരുന്നു കഥാരചനാ വിഷയം. 'പ്രതിസന്ധി 'എന്ന വിഷയത്തെ ആസ്പദമാക്കി മത്സരാർത്ഥികൾ കവിത രചിച്ചപ്പോൾ, 'പൊതുപ്രവർത്തകരുടെ ഉത്തരവാദിത്തം എന്നതായിരുന്നു ഉപന്യാസ രചന വിഷയം. ഇന്ന് (നവംബർ 6) ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസംഗം മലയാളം, ഇംഗ്ലീഷ് ചിത്രരചനാ, കാർട്ടൂൺ എന്നീ മത്സരങ്ങൾ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ ജില്ലാ പഞ്ചായത്ത് അംഗവും, സ്റ്റേജിതര വിഭാഗ ചെയർമാനുമായ ഇ എ ഓമന, കോർപറേഷൻ ഡിവിഷൻ കൗൺസിലർ എ പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം പദ്മിനി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

date