Skip to main content

കായികക്ഷമതാ പരീക്ഷ

തൃശൂർ ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 582/17, 584/17) തസ്തികയുടെ 2019 ഒക്‌ടോബർ 22 മുതൽ 2019 ഒക്‌ടോബർ 23 വരെ നടക്കുന്ന എൻഡ്യൂറൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 2019 ഒക്‌ടോബർ 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ 10, 11 എന്നീ തീയതികളിൽ തൃശൂർ രാമവർമ്മപുരത്തുളള ഏ ആർ പരേഡ് ഗ്രൗണ്ടിൽ രാവിലെ 5.30 മണി മുതൽ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് ആയും പ്രൊഫൈൽ മസ്സേജ് ആയും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി നിശ്ചിത തീയതിയിൽ രാവിലെ 5.30 മണിക് തന്നെ ഗ്രൗണ്ടിൽ ഹാജാരകണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

date