Skip to main content

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട്.

 

അതത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം.  ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍, സര്‍വീസ് സംബന്ധമായ വിവരങ്ങള്‍, കരിക്കുലം വികസനം, അധ്യാപക പരിശീലനം തുടങ്ങി ഇടപെട്ടിട്ടുള്ള അക്കാദമിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സ്‌കൂള്‍ തലം മുതല്‍ മുകളിലോട്ട് വിവിധ തലങ്ങളില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസം, വികസനം തുടങ്ങിയ ക്യാമ്പെയിനുകളില്‍ പങ്കാളികളാണെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ബയോഡേറ്റയാണ് അയയ്‌ക്കേണ്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ് നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം. അയയ്‌ക്കേണ്ട വിലാസം സി.ഇ.ഒ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ്, അനക്‌സ് 2, റൂം നമ്പര്‍ 486, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.  keralaeducationmission@gmail.com

പി.എന്‍.എക്‌സ്.391/18

date