Skip to main content

വിഭിന്നശേഷി പഠനത്തില്‍ ഗവേഷണത്തിന് ധനസഹായം

എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലെന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ ഗവേഷണ തല്പരരായ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജ്, പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ നിന്ന് വിഭിന്നശേഷിയുള്ള കുട്ടികളുടെ വിഷയമടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഗവേഷണ തല്‍പരരായ നിശ്ചിത യോഗ്യതയുള്ള വ്യക്തികള്‍ക്കും സര്‍ക്കാര്‍ എഞ്ചിനീയറിംഗ് / മെഡിക്കല്‍ കോളേജ് / ഇതര സര്‍ക്കാര്‍ കോളേജ്  മുഖേന ധനസഹായത്തിന് അപേക്ഷിക്കാം.  കേരളത്തിലെ എന്‍ജിനീയറിംഗ്/മെഡിക്കല്‍ കോളേജ്/ഇതര സര്‍ക്കാര്‍ കോളേജ്/ എയ്ഡഡ് കോളേജ് എന്നിവയിലെ പി.ജി / ബി.ടെക് / പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്ടിന് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 12 വരെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ സ്വീകരിക്കും. വിശദ വിവരങ്ങളും ഫോറവും www.cdskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവിരങ്ങള്‍ക്ക് 0471 2345627.

പി.എന്‍.എക്‌സ്.394/18

date