Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിന് മെസ്സഞ്ചര്‍ തസ്തികയില്‍ ആലപ്പുഴ ജില്ലയില്‍ നിലവിലുള്ള ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും.  25 വയസ്സിനും 45 വയസ്സിനുമിടയിലായിരിക്കണം പ്രായം.  ഉദ്യോഗാര്‍ത്ഥികള്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, 6-ാം നില, തത്തമ്പള്ളി, ആലപ്പുഴ ജില്ല എന്ന വിലാസത്തില്‍ നവംബര്‍ 15 ന് ഉച്ചക്ക് രണ്ടിന് ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍ : 0471-2913212, 9447666077. 

പി.എന്‍.എക്‌സ്.4744/17

date