Skip to main content

തൊഴില്‍ മേള 15ന്

 കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍, 2017 ല്‍ ത്രിവല്‍സര ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 15 ന് തിരുവനന്തപുരം കൈമനം ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്കലില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും.  വിവിധ കമ്പനികളിലായി 200 ഓളം ഒഴിവുകളിലേക്ക് നിയമനം ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 14 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുമ്പായി www.ncs.gov.in എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.facebook.com/MCCTVM ല്‍ ലഭ്യമാണ്. ഫോണ്‍ : 0471  2304577, 9159455118. 

പി.എന്‍.എക്‌സ്.4750/17

date