Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ലേബലിംഗ് തൊഴിലാളികള്‍ക്കുളള  അംഗത്വ കാര്‍ഡ് വിതരണവും 15ന്

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2016 -17 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ലേബലിംഗ് തൊഴിലാളികള്‍ക്കുളള അംഗത്വകാര്‍ഡ് വിതരണവും നവംബര്‍ 15ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടത്താന്‍ സ്വാഗത സംഘം രൂപീകരിച്ചു.  സി.കെ. രാജനെ സ്വാഗതസംഘം ചെയര്‍മാനും ജി.കൃഷ്ണന്‍ കുട്ടിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.  വൈസ് ചെയര്‍മാന്‍മാരായി വി.ബാജി, ജയന്‍ എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി ആര്‍. ആശ, മായാദേവി, ജേക്കബ്.എ, എന്‍. ഓമനക്കുട്ടന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പി.എന്‍.എക്‌സ്.4751/17

date