Skip to main content

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപേക്ഷ ക്ഷണിച്ചു. 2010 ജൂണ്‍ 30 ലെ യു.ജി.സി വിജ്ഞാപനത്തിലെ നിബന്ധന 7.3.0 (i ), (0 ii) പ്രകാരമുള്ള യോഗ്യതയും പ്രവൃത്തി പരിചയവും വേണം. പി.എച്ച്.ഡി.യുള്ള, 60 വയസില്‍ താഴെപ്രായമുളളവര്‍ക്ക് മുന്‍ഗണന നല്‍കും.

ബയോഡേറ്റ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, യോഗ്യത, തുടങ്ങിയവയുടെ ഹാര്‍ഡ് കോപ്പി മാര്‍ച്ച് 13 ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് (അനക്‌സ് 2), തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.  വിശദാംശങ്ങള്‍ www.kerala.gov.in , www.keralauniversity.ac.in .എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. 

പി.എന്‍.എക്‌സ്.549/18

 

date