Skip to main content

ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

 

2017-18 വർഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷകളും അനുബന്ധരേഖകളും ഫെബ്രുവരി 28 നു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എൽ-14 ജയ്‌നഗർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ : 0471-2553135, 2554740. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org യിൽ ലഭിക്കും.

പി.എൻ.എക്‌സ്.635/18

date