Skip to main content

എറണാകുളം അറിയിപ്പുകള്‍

മാറ്റ്‌ലാബ് ട്രെയിനറെ ആവശ്യമുണ്ട്

     കൊച്ചി: സൈബര്‍ശ്രീ, സി-ഡിറ്റില്‍ മാറ്റ്‌ലാബ് ട്രെയിനറെ ആവശ്യമുണ്ട്. സൈബര്‍ശ്രീ പ്രോജക്ടില്‍ നിന്നും പരിശീലനം നേടിയവരോ മാറ്റ്‌ലാബില്‍ മറ്റ് പ്രവൃത്തി പരിചയമുളളവരോ ആയ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനു മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0471-2323949, cybersricdit@gmail.com

     

 

സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാല

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വടക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാല മാര്‍ച്ച്  മൂന്നിന് രാവിലെ 10-ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 – 2422458, 9497687806.

 

പട്ടിവകവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷക്കുളള ഫീസ് നല്‍കും

കൊച്ചി: 2018 മെയ് ആറിന് നടക്കുന്ന മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി സി.ബി.എസ്.ഇ ദേശീയതലത്തില്‍ നടത്തുന്ന 'നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി)2017 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി 750 രൂപ അനുവദിക്കും. ഈ തുക മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, പെരുമ്പാവൂര്‍/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ്

കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത് മാര്‍ച്ച് ഒന്ന്, രണ്ട്, എട്ട്, ഒമ്പത് 15, 16, 22, 23 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 13-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 27-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

date