Skip to main content

ആരോഗ്യജാഗ്രത: സമഗ്ര സര്‍വെ തുടങ്ങി

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനില്‍ സമഗ്ര സര്‍വെ തുടങ്ങി. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ആരോഗ്യവകുപ്പും സംയുക്തമായാണ് സര്‍വെ നടത്തുന്നത്. 74 ഡിവിഷനുകളിലും മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരശേഖരണമാണ് സര്‍വെയുടെ ലക്ഷ്യം. ഈ വര്‍ഷവും ഭാവിയിലും ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മനസിലാക്കുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങളും നിയന്ത്രണമാര്‍ഗങ്ങളും ആസൂത്രണം ചെയ്യുന്നതിനും സര്‍വെ സഹായകമാകുമെന്ന് മേയര്‍ സൗമിനി ജയിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ എന്നിവര്‍ പറഞ്ഞു.

ഡിവിഷനുകളിലെ ജനപ്രതിനിധികളാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്നതാണ് സര്‍വെ സംഘം. വിവരങ്ങള്‍ നല്‍കി എല്ലാവരും സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

date